ന്യൂഡല്‍ഹി: അറ്റോണി ജനറല്‍ ഓഫ് ഇന്ത്യയുടെ (എ.ജി.ഐ) കാര്യാലയം വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരില്ളെന്ന് ഡല്‍ഹി ഹൈകോടതി. എ.ജി.ഐ ഓഫിസിനെ ‘പബ്ളിക് അതോറിറ്റി’ എന്ന ഗണത്തില്‍പെടുത്താനാകില്ളെന്നും ജസ്റ്റിസുമാരായ ജി. രോഹിണി, ജയന്ത്നാഥ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നേരത്തേ, ഹൈകോടതി സിംഗ്ള്‍ ബെഞ്ച് എ.ജി.ഐയെ വിവരാവകാശപരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
നിയമപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ഉപദേശം നല്‍കുകയെന്നതാണ് അടിസ്ഥാനപരമായി എ.ജി.ഐയുടെ ജോലി. ഇവരുടെ അഭിപ്രായങ്ങള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല. അതുകൊണ്ടുതന്നെ സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവ് നിലനില്‍ക്കില്ളെന്നും ഹൈകോടതി നിരീക്ഷിച്ചു.
2012ല്‍ കേന്ദ്ര വിവരാവകാശ കമീഷനാണ് (സി.ഐ.സി) എ.ജി.ഐയെ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍നിന്ന് നീക്കിയത്. ഇതിനെ ചോദ്യം ചെയ്ത് ആര്‍.ടി.ഐ ആക്ടിവിസ്റ്റുകളായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍, ആര്‍.കെ. ജെയിന്‍ എന്നിവര്‍ ഡല്‍ഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.