അഗർത്തല: ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ ത്രിപുര കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബില്ലാൽ മിയയെ പാർട്ടിയിൽനിന്ന് പുറത്താക്കി. അദ്ദേഹം വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് തൊട്ടുപിറകെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി ആറ് വർഷത്തേക്ക് പുറത്താക്കൽ.
കഴിഞ്ഞ ദിവസം മുതിർന്ന ത്രിപുര മന്ത്രിസഭാംഗങ്ങളായ രത്തൻലാൽ നാഥ്, സുശാന്ത ചൗധരി എന്നിവർ ബില്ലൽ മിയയെ വസതിയിൽ ചെന്ന് കണ്ടിരുന്നു. നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചയാളാണ് മിയ. രണ്ട് നിയമസഭ മണ്ഡലങ്ങളിൽ സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പുറത്താകൽ. അതിനിടെ മുഖ്യമന്ത്രി മണിക് സാഹയും മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിൽ ബില്ലാൽ മിയയും നൂറുകണക്കിന് അനുയായികളും ബി.ജെ.പിയിൽ ചേരുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.