ഗ്രാമീണപാത നിര്‍മാണം പൂര്‍ത്തിയാക്കിയില്ല; ഫണ്ട് മുടങ്ങുമെന്ന് കേന്ദ്ര മുന്നറിയിപ്പ്

മംഗളൂരു: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ലക്ഷ്യമിട്ട ഗ്രാമീണ പാതകളുടെ നിര്‍മാണം കര്‍ണാടകയിലും കേരളത്തിലും പൂര്‍ത്തിയായില്ളെന്ന് ദേശീയ ഗ്രാമീണപാത വികസന ഏജന്‍സിയുടെ (എന്‍.ആര്‍.ആര്‍.ഡി.എ) പരിശോധനയില്‍ കണ്ടത്തെി. ഇരു സംസ്ഥാനങ്ങളും ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്.

യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ഫണ്ട് മുടങ്ങുമെന്ന് കേന്ദ്രം രണ്ടു സംസ്ഥാന സര്‍ക്കാറുകള്‍ക്കും മുന്നറിയിപ്പുനല്‍കി. ഇതുസംബന്ധിച്ച് എന്‍.ആര്‍.ആര്‍.ഡി.എ ഡയറക്ടര്‍ ജനറല്‍ രാജേഷ് ഭൂഷണ്‍ കര്‍ണാടക അഡീ. ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്രക്കും കേരള തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനും കത്തയച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.

രാജ്യത്ത് 2016-17 വര്‍ഷം പി.എം.ജി.എസ്.വൈ പദ്ധതിയില്‍ 48,812 കി.മീറ്റര്‍ പാത നിര്‍മിക്കാനാണ് ലക്ഷ്യമിട്ടത്. 28,149 കി.മീറ്റര്‍(57.67ശതമാനം) പാത ഇതിനകം പൂര്‍ത്തിയായി. എന്നാല്‍, കര്‍ണാടകയില്‍ 961.19 കി.മീറ്റര്‍ നീളംവരുന്ന 352 പ്രവൃത്തി പൂര്‍ത്തിയാവാതെ കിടക്കുന്നു.

രണ്ട് വര്‍ഷമായി ഇഴയുന്ന 319.95 കി.മീറ്റര്‍ നീളംവരുന്ന 85 പാതകള്‍, നാലുവര്‍ഷമായി പൂര്‍ത്തിയാവാത്ത 419.92 കി.മീറ്റര്‍ നീളം വരുന്ന 173 പാതകള്‍, നാലുവര്‍ഷത്തിലേറെയായി എങ്ങുമത്തൊതെ കിടക്കുന്ന 221.32 കി.മീറ്റര്‍ നീളംവരുന്ന 94 പാതകള്‍ എന്നിവയുടെ കാര്യത്തിലാണ് കര്‍ണാടകക്ക് കേന്ദ്ര മുന്നറിയിപ്പ്.കേരളം നടപ്പുവര്‍ഷ ലക്ഷ്യം 47.07 ശതമാനം മാത്രമേ പൂര്‍ത്തിയാക്കിയുള്ളൂ. നാലുവര്‍ഷമായി ഇഴയുന്നതുള്‍പ്പെടെ 11,263.35 കി.മീറ്റര്‍ നീളംവരുന്ന 3502 പാതകളാണ് കേരളത്തില്‍ പൂര്‍ത്തിയാവാതെ കിടക്കുന്നത്.

രണ്ടു വര്‍ഷമായി ഇഴയുന്ന 7084.56 കി.മീറ്റര്‍ നീളംവരുന്ന 2799 പാതകള്‍, നാലു വര്‍ഷമായിട്ടും പൂര്‍ത്തിയാവാത്ത 1503.59 കി.മീറ്റര്‍ നീളംവരുന്ന 568 പാതകള്‍, നാലിലേറെ വര്‍ഷമായി അനിശ്ചിതത്വത്തില്‍ കിടക്കുന്ന 2675.20  കി.മീറ്റര്‍ നീളംവരുന്ന 135 പാതകള്‍ എന്നിവയുടെ കാര്യത്തിലാണ് കേരളം അടിയന്തരനടപടി സ്വീകരിക്കേണ്ടത്.

 

Tags:    
News Summary - rural road construction couldn't complete: centre warns to stop fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.