ചെന്നൈ: ക്ഷേത്രനഗരമായ തിരുവണ്ണാമലയിൽ സ്വകാര്യ സർവിസ് അപ്പാർട്മെൻറിൽ താമസിച്ചിരുന്ന റഷ്യൻ യുവതി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അബോധാവസ്ഥയിൽ തിരുവണ്ണാമല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇപ്പോൾ ചികിത്സയിലാണ്.
റഷ്യൻ സ്വദേശിനിയായ 21കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ജൂലൈ 12നാണ് ഇവർ തിരുവണ്ണാമലയിൽ എത്തിയത്. അരുണാചലേശ്വരർ ക്ഷേത്രവും സമീപത്തെ ആശ്രമങ്ങളും സന്ദർശിച്ച് ധ്യാനം, യോഗ തുടങ്ങിയവയുമായി ബന്ധെപ്പട്ട് ഗവേഷണം നടത്തുന്നതിനായിരുന്നു ഇത്. തിരുവണ്ണാമലയിലെ ചെങ്കം റോഡിലെ കസ്തൂരി നഗറിലുള്ള അപ്പാർട്മെൻറിലായിരുന്നു താമസം. ഇതിെൻറ നടത്തിപ്പുകാരായ നീലകണ്ഠനും സഹോദരൻ ഭാരതിയുമാണ് തിങ്കളാഴ്ച രാത്രി യുവതിയെ ആശുപത്രിയിലെത്തിച്ചത്.
അന്വേഷണത്തിൽ നീലകണ്ഠൻ (36), സഹോദരൻ ഭാരതി (30), ഇവരുടെ സുഹൃത്തുക്കളായ ചെങ്കം മണികണ്ഠൻ(37), ടാക്സി ഡ്രൈവർ ബാലാജിനഗർ വെങ്കട്ട് (29), ശിവ (32) എന്നിവർ അറസ്റ്റിലായി.
ജൂൈല 14ന് രാത്രി മണികണ്ഠെൻറ ജന്മദിനാഘോഷ പാർട്ടി അപ്പാർട്മെൻറിൽ സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് മയക്കുമരുന്ന് കലർത്തിയ നാരങ്ങ ജ്യൂസ് നൽകി യുവതിയെ ബലാത്സംഗം ചെയ്തത്. മയക്കുമരുന്നിെൻറ അളവ് കൂടിയതിനാൽ ബോധം തെളിഞ്ഞില്ല. മുഖത്ത് വെള്ളം തളിച്ചുനോക്കിയെങ്കിലും ഉണർന്നില്ല. യുവതി മരിക്കുമെന്ന് ഭയന്ന നീലകണ്ഠനും ഭാരതിയും അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിരുവണ്ണാമല ജില്ല ജഡ്ജിമാരായ മകിഴേന്തി, രാജ്മോഹൻ എന്നിവർ ആശുപത്രിയിലെത്തി. വിദേശ യുവതിക്കുനേരെ നടന്ന അതിക്രമം തമിഴ്നാടിന് അപമാനമാണെന്ന് അവർ പ്രസ്താവിച്ചു. തിരുവണ്ണാമലയിലെത്തുന്ന വിദേശികൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് പൊലീസിനും ജഡ്ജിമാർ നിർദേശം നൽകി. ചൊവ്വാഴ്ച ൈവകീേട്ടാടെയാണ് യുവതിക്ക് ബോധംതെളിഞ്ഞത്. ബുധനാഴ്ച ഉച്ചക്കുശേഷം റഷ്യൻ എംബസി ഉദ്യോഗസ്ഥനായ ഡെന്നിസ് യുവതിയെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.