ഷിംല: ലോക്ഡൗൺ ലംഘിച്ച് ഷിംലയിലേക്ക് ട്രക്കിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച റഷ്യൻ വനിതയെയും ഇന്ത്യക്കാരനായ കാമുകനെയും പിടികൂടി. പശ്ചിമബംഗാളിലെ ഷിംല ജില്ലയിലേക്ക് യാത്രപാസ് ഇല്ലാതെ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഷോഗിയിൽവെച്ചാണ് ഇരുവരും പിടിയിലാകുന്നത്. കോവിഡ് 19 നെ തുടർന്ന് ഷിംല ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. പിടിയിലായ യുവാവ് ഹിമാചലിലെ നിർമന്ദ് സ്വദേശിയാണ്.
ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞിരുന്ന ഇരുവരും ഷിംലയിലേക്കെത്താൻ ട്രക്കിെൻറ പിറകിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായതെന്ന് ഷിംല പൊലീസ് സൂപ്രണ്ട് ഓംപതി ജാംവാൽ അറിയിച്ചു.
ഇരുവർക്കും ഷിംലയിലേക്ക് കടക്കാൻ പാസ് ഉണ്ടായിരുന്നില്ല. നിർമന്ദ് ജില്ലയിലെത്തി പരമ്പരാഗത രീതിയിൽ വിവാഹം കഴിക്കാനായിരുന്നു തീരുമാനം. സംഭവത്തിൽ റഷ്യൻ യുവതിക്കും യുവാവിനും ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും എതിരെ കേസെടുത്തു. കർഫ്യൂ ലംഘിച്ചതിനും പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് കേസ്. പിടിയിലായ റഷ്യൻ യുവതിയെ ദാല്ലിയിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മറ്റു മൂന്നുപേരെ ഷോഗിയിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.