ന്യൂഡൽഹി: ഏഴു വയസ്സുകാരനെ സ്കൂൾ ബാത്ത്റൂമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനെയും മുഴുവൻ സെക്യൂരിറ്റി ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. ഗുഡ്ഗാവ് റയാൻ ഇൻറർനാഷനൽ സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥി പ്രദ്യുമ്നനാണ് വെള്ളിയാഴ്ച ബാത്ത്റൂമിൽ കൊല്ലപ്പെട്ടത്. കുട്ടിയെ കൊലപ്പെടുത്തിയത് ബസ് കണ്ടക്ടർ അശോക് കുമാറാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന ശ്രമത്തിനിടെയാണ് കൊല നടന്നത്. കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടതായി പിതാവ് വരുൺ ഠാകുർ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
ശനിയാഴ്ച രാവിലെ മുതൽ രോഷാകുലരായ നിരവധി രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിന് മുന്നിൽ തടിച്ചുകൂടിയത് സംഘർഷാവസ്ഥയുണ്ടാക്കി. കുട്ടിയുടെ മരണം സംബന്ധിച്ച് സി.ബി.െഎ അന്വേഷണവും അധികൃതർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് അവർ ബഹളം വെച്ചത്. തുടർന്ന് ആക്ടിങ് പ്രിൻസിപ്പൽ നീരജ് ബത്രയെയും സെക്യൂരിറ്റി ജീവനക്കാരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.എസ്.ഇ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഇതുസംബന്ധിച്ച് എഫ്.െഎ.ആർ കോപ്പി സഹിതം റിപ്പോർട്ട് നൽകാൻ സ്കൂൾ അധികൃതരോട് സി.ബി.എസ്.ഇ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.