ന്യൂഡൽഹി: ഗുഡ്ഗാവിലെ റയാൻ ഇൻറനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി ക്രൂരപീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം സി.ബി.െഎക്ക് വിട്ടു. വിദ്യാർഥിയുടെ വീട് സന്ദർശിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറാണ് സി.ബി.െഎ അന്വേഷണം പ്രഖ്യാപിച്ചത്. കഴുത്തറുത്ത നിലയിൽ സ്കൂൾ ടോയ്ലറ്റിൽ എട്ടു വയസ്സുകാരെൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി. റയാൻ സ്കൂളിെൻറ മേൽനോട്ടം മൂന്നുമാസത്തേക്ക് ഏറ്റെടുക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം ഫയൽ ചെയ്യുമെന്നാണ് സൂചന. ഫോറൻസിക് റിപ്പോർട്ടും ഇന്ന്് കോടതിക്കു മുമ്പാകെ സമർപ്പിക്കും.
കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് നൽകുമെന്ന് ഖട്ടർ പറഞ്ഞു. നേരത്തേ, കൊല്ലപ്പെട്ട വിദ്യാർഥിയുടെ പിതാവ് ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതേസമയം, മൂന്നുമാസത്തേക്ക് സ്കൂൾ നടത്തിപ്പ് ഡെപ്യൂട്ടി കമീഷണർ വിനയ് പ്രതാപ് സിങ്ങിനാണ് സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.