ഭീകര സംഘങ്ങളിലേക്കുള്ള പണമൊഴുക്ക് കൂടുതൽ ശക്തമാകുന്നുണ്ടെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരർ ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങൾക്ക് പ്രതിഫലം നൽകുന്നത് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.ഐ.എസ് ലോസമാധാനത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ഐ.എസ് സജീവമാണ്. ആഫ്രിക്കയിൽ കൂടുതൽ ശക്തമാകുന്നുണ്ട്. ഐ.എസിലേക്കുള്ള പണമൊഴുക്ക് വർധിച്ചിട്ടുമുണ്ട്. കൊലപാതകങ്ങൾക്ക് ബിറ്റ്കോയിനിൽ ആണ് പ്രതിഫലം നൽകുന്നത്' -ജയശങ്കർ പറഞ്ഞു.
ചഞ്ചലരായ യുവാക്കെള ഒാൺലൈൻ പ്രചാരണങ്ങളിലൂടെ ഭീകരസംഘങ്ങൾ സ്വാധീനിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'കോവിഡിനെ കുറിച്ച് പറയുന്നതു പോലെ തന്നെയാണ് ഭീകരതയെ കുറിച്ച് പറയുന്നതും -എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരായിരിക്കില്ല.' -ജയശങ്കർ പറഞ്ഞു.
ലോക രാജ്യങ്ങൾ രാഷ്ട്രീയ ഇച്ഛാ ശക്തി കാണിക്കണമെന്നതടക്കം ഭീകരതയെ തടയാനുള്ള എട്ടിന പരിപാടികളും ജയശങ്കർ അവതരിപ്പിച്ചു. ഭീകരതയെ വെള്ളപൂശുന്നതും മഹത്വവത്കരിക്കുന്നതും അവസാനിപ്പിക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.