ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ചും ദർശനം നടത്തിയത് സ്വാഗതം ചെയ്തും ബി.ജെ.പി എം.പി ഉദിത് രാജ്. ദലിതനെന്ന നിലയിലും ഭരണഘടനയിൽ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും ശബരിമലയിൽ യുവതി പ്രവേശം നടന്നതിൽ സന്തോഷമുണ്ടെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ അവസരമൊരുക്കിയ ഇടതു സർക്കാരിന് അഭിവാദ്യം അർപ്പിക്കുന്നതായും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍നിന്നാണ് ഓരോ പുരുഷനും ജന്മം കൊള്ളുന്നത്. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാടിനോടും യുവതീ പ്രവേശത്തെ എതിർത്ത് തെരുവിലിറങ്ങുന്ന കേരള ബി.ജെ.പിയോടും യോജിക്കാനാവില്ല. പെണ്ണിനെ അശുദ്ധയായി കാണുന്ന എല്ലാ ആചാരങ്ങളും ലംഘിക്കേണ്ടതാണ്. സതി, സ്ത്രീധനം തുടങ്ങിയ അനാചാരങ്ങൾ ഇല്ലാതായതുപോലെ ഇതും ഇല്ലാതാവണം -എം.പി പറഞ്ഞു.
ശബരിമലയിൽ സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യത്തെ പരസ്യമായി പിന്തുണക്കുന്ന ആദ്യ ബി.ജെ.പി എം.പിയാണ് ഉദിത് രാജ്. പാർട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗവും പട്ടികജാതി - വർഗ കോൺെഫഡറേഷൻ അഖിലേന്ത്യാ ചെയർമാനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.