ന്യൂഡൽഹി: ശബരി റെയിൽ പദ്ധതിക്കായി പ്രത്യേക കമ്പനി രൂപവത്കരിക്കാമെന്ന് റെയിൽവേ േബാർഡ് ചെയർമാൻ ഉറപ്പുനൽകിയതായി കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. താനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രത്യേക കമ്പനി എന്ന ആവശ്യം ഉടനെ പരിഗണിക്കാമെന്ന് റെയിൽവേ േബാർഡ് ചെയർമാൻ ആഷ്വാനി ലോഹാനി ഉറപ്പുനൽകിയതെന്ന് കണ്ണന്താനം പറഞ്ഞു.
ശബരി റെയിൽപാത സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന നിർേദശവും റെയിൽവേ ചെയർമാൻ അംഗീകരിച്ചു. പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന വിഷയം റെയിൽവേയുടെ കർമപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു. തിരുവനന്തപുരം-മംഗലാപുരം റെയിൽപാതയിലെ വേഗം കൂട്ടും.
കോട്ടയം-ചങ്ങനാശ്ശേരി- തിരുവല്ല-ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനുകളുടെ ആധുനീകരണവും അനുകൂലമായി പരിശോധിക്കാമെന്നും മന്ത്രിക്ക് ഉറപ്പ് നൽകി. വൃത്തിയുള്ള ട്രെയിനുകൾ സർവിസ് നടത്തുന്നത് സംബന്ധിച്ച് ഉടൻ തന്നെ ബോർഡ് ചെയർമാനുമായി ചർച്ച നടത്തുമെന്നും കണ്ണന്താനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.