ഇന്ദോർ: രാജസ്ഥാനിലെ സ്ഥാനാർഥിനിർണയം ഏറക്കുറെ നീതിപൂർവകമാണെന്നും എല്ലാ സ്ഥാനാർഥികളുടെയും വിജയമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. പർട്ടി കൈക്കൊണ്ട തീരുമാനങ്ങളിൽ സംതൃപ്തനാണെന്നും കഴിഞ്ഞകാല സംഭവങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളായ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഉപദേശം സ്വീകരിച്ച് ‘ക്ഷമിക്കുക, മറക്കുക, മുന്നോട്ടു പോവുക’ എന്ന മുദ്രാവാക്യവുമായാണ് രാജസ്ഥാനിൽ പ്രവർത്തിക്കുന്നത്. വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.