സാഗർ റാണ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം തിങ്കളാഴ്ച; സുശീൽ കുമാറിന് മുഖ്യപങ്ക്

ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. ഗുസ്തി താരവും ഒളിമ്പിക്​സ്​ മെഡൽ ജേതാവുമായ സുശീൽ കുമാർ അടക്കം 12 പേർ പ്രതികൾ. 50 സാക്ഷികളുള്ള കേസിൽ ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

മേയ്​ നാലിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊ​ലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടിൽ നിന്നും സാഗറിനെ പിടിച്ചു കൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സുശീൽകുമാർ ഗുസ്​തി സർക്യൂട്ടിൽ ഭയം സൃഷ്​ടിച്ചെടുക്കാനായി ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് പറയുന്നു​. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.

ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഒൗട്ട്​ നോട്ടീസ് പുറപ്പെടുവിക്കുകയും ​വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

മേയ് 22ന് ഒളിവിൽ കഴിയുന്നതിനിടെയാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന്, നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യി​ൽ സീ​നി​യ​ർ​ ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ ആ​യി​രു​ന്നു​ സു​ശീ​ൽ കു​മാ​റിനെ സസ്പെൻഡ് ചെയ്തിരുന്നു. 2008ലെ ​െ​ബ​യ്​​ജി​ങ് ഒ​ളി​മ്പി​ക്​​സി​ൽ ഗു​സ്​​തി​യി​ൽ വെ​ങ്ക​ല​വും 2012ലെ ​ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി​യും സു​ശീ​ല്‍ കു​മാ​ര്‍ നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Sagar Dhankar murder case: Delhi Police likely to file first charge-sheet on Aug 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.