ന്യൂഡൽഹി: ആദ്യഘട്ട വോെട്ടടുപ്പ് നടന്ന ഉത്തർപ്രദേശിലെ സഹറൻപുരിൽ ബി.എസ്.പിക്ക് ചെയ്ത വോട്ടുകൾ ബി.ജെ.പിക്ക് േപായതായി ആരോപണം. സഹറൻപുരിലെ ബിജ്നോർ പോളിങ് സ്റ്റേഷനിലാണ് ബി.എസ്.പി സ്ഥാനാർഥിയുടെ ചിഹ്നമായ ആനക്ക് അമർത്തിയപ്പോൾ തമാര ചിഹനത്തിൽ വെളിച്ചം തെളിഞ്ഞതെന്ന് പരാതി ഉയർന്നത്.
ധാര സിങ് എന്നയാളാണ് പരാതിയുമായി രംഗത്തുവന്നത്. തുടർന്ന് സമാന പരാതിയുമായി നാലുപേർകൂടി രംഗത്തുവന്നു. ഇവർ മാധ്യമങ്ങൾക്കു മുമ്പിൽ പറയുന്നതിെൻറ ദൃശ്യങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വിറ്ററിൽ ഷെയർ ചെയ്തു. അതേസമയം, വോട്ടിങ് യന്ത്രത്തിൽ ഒരു ഇടപെടലുകളും നടന്നിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ മജിസ്ട്രേറ്റ് രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.