മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ല്‍ പ്രഫസര്‍ ജി.എന്‍. സായിബാബ അറസ്റ്റിലാകുന്നത് കേന്ദ്ര സര്‍ക്കാറിന്‍െറ ‘ഓപറേഷന്‍ ഗ്രീന്‍ ഹണ്ടി’ന് എതിരെ പ്രതിരോധം തീര്‍ക്കുന്നതിനിടെ. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി മേഖലകളില്‍ കടന്നുചെന്ന് അവരുടെ വിഭവം കൈക്കലാക്കുകയായിരുന്നു അധികാരത്തിലിരുന്നവരുടെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്‍െറ വാദം. ഇതിനെതിരെ ‘ഫോറം എഗെന്‍സ്റ്റ് വാര്‍ ഓണ്‍ പീപ്പിള്‍’ എന്ന പേരില്‍ ബുദ്ധിജീവികളെയും സാധാരണക്കാരെയും അണിനിരത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.
നക്സലുകളുടെ പേരിലുള്ള സൈനിക നീക്കമായ കേന്ദ്ര സര്‍ക്കാറിന്‍െറ ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിന് എതിരെ ദശവ്യാപകമായി അവബോധമുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് കോളജില്‍നിന്ന് വീട്ടിലേക്കുള്ള മടക്കത്തിനിടെ മഹാരാഷ്ട്രയില്‍നിന്ന് സാധാരണ വേഷത്തിലത്തെിയ പൊലീസ് സംഘം വഴിയില്‍ കാറു തടഞ്ഞ് ഡ്രൈവറെ വലിച്ച് പുറത്തിട്ട് കാറ് സഹിതം വികലാംഗനായ സായിബാബയെ കസ്റ്റഡിയിലെടുക്കുന്നത്. 90 കളുടെ തുടക്കത്തില്‍ ആന്ധ്രയില്‍ സംവരണ അനുകൂല പ്രവര്‍ത്തനങ്ങളില്‍ സജീവമായായിരുന്നു സായിബാബ പൊതുപ്രവര്‍ത്തനം തുടങ്ങിയത്.
പിന്നീട് അക്കാലത്തെ പൊലീസിന്‍െറ നക്സല്‍ വേട്ടക്ക് എതിരെയായി നീക്കം.2000ന്‍െറ തുടക്കത്തിലാണ് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ രാംലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ളീഷ് പ്രഫസറായി എത്തുന്നത്. ആന്ധ്ര പൊലീസിനെ ഭയന്നല്ല താന്‍ ഡല്‍ഹിയിലേക്ക് പോന്നതെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെ സായിബാബ ആദിവാസി മേഖലകളില്‍ പരസഹായത്തോടെ യാത്രചെയ്തു. വിദേശ ശക്തികളുമായി ചേര്‍ന്ന് ഭരണകൂടം ആദിവാസി മേഖലകളില്‍നിന്ന് വിഭവങ്ങള്‍ കവരുന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു.
അറസ്റ്റിനെ തുടര്‍ന്ന് നാഗ്പുര്‍ ജയിലില്‍ സായിബാബക്ക് കൊടിയ പീഡനം നേരിട്ടതായി ആരോപണമുണ്ട്. വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന അദ്ദേഹത്തിന് പരസഹായം ആവശ്യമാണ്. പ്രാഥമിക കര്‍മങ്ങള്‍ക്കായി അദ്ദേഹത്തെ ജയില്‍ വാര്‍ഡന്മാര്‍ കൊണ്ടുപോയത് നിലത്തിലൂടെ വലിച്ചിഴച്ചാണത്രെ. ഇതിനിടെ ഞരമ്പുകള്‍ തകര്‍ന്നു. പല രോഗങ്ങളിലേക്കാണ് അദ്ദേഹത്തെ ജയില്‍വാസം എത്തിച്ചത്. ഇതെ തുടര്‍ന്നാണ് അടിയന്തര വൈദ്യസഹായം ലഭിച്ചില്ളെങ്കില്‍ അദ്ദേഹത്തിന്‍െറ ജീവന്‍ ഭീഷണിയിലാവുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തക ബോംബെ ഹൈകോടതിക്ക് ഇ-മെയില്‍ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.