മുംബൈ: ഡല്‍ഹി സര്‍വകലാശാല പ്രഫ. ജി.എന്‍. സായിബാബക്ക് വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്ന ധ്വനിയില്‍ വിധി പ്രഖ്യാപനത്തില്‍ ജഡ്ജിയുടെ പരാമര്‍ശം. മാവോവാദിബന്ധത്തിന്‍െറ പേരില്‍ സായിബാബക്കും മറ്റ് നാലുപേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കെ ഗഡ്ചിറോളി സെഷന്‍സ് കോടതി ജഡ്ജി സൂര്യകാന്ത് ഷിണ്ഡെയാണ് ഇത്തരത്തില്‍ പരാമര്‍ശിച്ചത്. 90 ശതമാനം അംഗപരിമിതനാണെങ്കിലും സായ്ബാബ ദയ അര്‍ഹിക്കുന്നില്ളെന്നും ജീവപര്യന്തം തടവ് അപര്യാപ്തമാണെന്നുമാണ് ജഡ്ജി പറഞ്ഞത്.
യു.എ.പി.എ നിയമത്തിലെ 18ഉം 20ഉം വകുപ്പുകള്‍ കോടതിയുടെ കൈകള്‍ ബന്ധിച്ചിരിക്കുന്നതിനാല്‍ ശിക്ഷ ജീവപര്യന്തത്തില്‍ ഒതുക്കുകയാണെന്നും പറഞ്ഞു. 2009 മുതല്‍ മാവോവാദി ആക്രമണത്തില്‍ നിരവധിപേരാണ് കൊല്ലപ്പെട്ടതെന്നും വന്‍തോതില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ’82 മുതല്‍ ഗഡ്ചിറോളി മേഖലയില്‍ വികസനമുണ്ടായിട്ടില്ളെന്നും ഇതിനു കാരണം മാവോവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
ശാരീരികമായി അവശനെങ്കിലും മാനസികമായി ശക്തനാണ്, നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയുടെ ചിന്തകനും നേതാവുമാണ് സായിബാബ, രാജ്യത്തിനെതിരെ യുദ്ധം നയിക്കാന്‍ ഗൂഢാലോചന നടത്തുകയും ആളുകളെ ചേര്‍ക്കുകയും ചെയ്തു തുടങ്ങിയവയാണ് ജഡ്ജിയുടെ നിരീക്ഷണങ്ങള്‍. സായിബാബ, ശിക്ഷ വിധിക്കപ്പെട്ട ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് തിര്‍ക്കെ, പാണ്ഡു നരോട്ട എന്നിവരില്‍നിന്ന് കണ്ടെടുത്തതായി പറയുന്ന പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ് എന്നിവയിലെ വിവരങ്ങളാണ് പ്രധാന തെളിവുകള്‍. പ്രകാശ് എന്ന വ്യാജ പേരില്‍ സായിബാബ ആശയവിനിമയം നടത്തിയെന്ന കണ്ടത്തെലും ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഇവരുടെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.