മുംബൈ: മയക്കുമരുന്നു കടത്ത് കേസിൽ മലയാളിയായ മുൻ െഎ.പി.എസ് ഉദ്യോഗസ്ഥന് 15 വർഷം ത ടവ്. ചണ്ഡീഗഡിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ജോയൻറ് ഡയറക്ടറായിരു ന്ന പത്തനംതിട്ട കലഞ്ഞൂർ സ്വദേശി സജി മോഹനാണ് മുംബൈ കോടതി ശിക്ഷ വിധിച്ചത്.
ഇദ് ദേഹത്തിെൻറ അംഗരക്ഷകനും ഡ്രൈവറുമായിരുന്ന ഹരിയാന പൊലീസിലെ കോൺസ്റ്റബിൾ രാജേഷ് കുമാർ കത്താരിയക്ക് 10 വർഷം തടവും കോടതി വിധിച്ചു. കേസിൽ കൂട്ടുപ്രതിയായിരുന്ന മുംബൈ വ്യവസായി വിക്കി ഒബ്രോയിയെ കോടതി വെറുതെ വിട്ടിരുന്നു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഛത്തിസ്ഗഢ് കോടതി വിധിച്ച 13 വർഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സജി മോഹനെതിരെ മുംബൈ കോടതിയുടെ വിധി.
2009 ജനുവരിയിൽ 12 കിലോഗ്രാം ഹെറോയിൻ വിൽക്കാൻ മുംബൈയിൽ എത്തിയപ്പോഴാണ് സജി മോഹൻ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ (എ.ടി.എസ്) പിടിയിലായത്. കേരളത്തിൽ ഇ.ഡി മേധാവിയായി മാറ്റംകിട്ടിയ സമയത്തായിരുന്നു സജി മോഹൻ മയക്കുമരുന്നുമായി അറസ്റ്റിലാകുന്നത്. മുമ്പ് എറണാകുളത്ത് ഇ.ഡിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.