ന്യൂഡൽഹി: പ്രമുഖ പണ്ഡിതനും മതപ്രബോധകനുമായ സാകിർ നായിക് അധ്യക്ഷനായ ഇസ്ലാമിക് റിസർച് ഫൗണ്ടേഷനെ (െഎ.ആർ.എഫ്) ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെതിരെ നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. നിരോധനം ധിറുതി പിടിച്ചതും അന്യായവുമാണെന്ന് കാണിച്ച് സാകിർ നായിക് നൽകിയ ഹരജിയാണ് തള്ളിയത്. വിലക്കേർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിെൻറ കൈവശം മതിയായ രേഖകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നവംബർ 15നാണ് െഎ.ആർ.എഫിെൻറ പ്രവർത്തനങ്ങൾ അഞ്ചു വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഭീകരവിരുദ്ധ നിയമം അനുസരിച്ച് സംഘടന നിയമവിരുദ്ധമാണെന്നും സാകിർ നായിക് പ്രകോപനപരമായി പ്രഭാഷണം നടത്തിയെന്നും കാണിച്ചായിരുന്നു നടപടി. നവംബർ 19ന് ദേശീയ അന്വേഷണ ഏജൻസി മുംബൈയിലെ സംഘടനയുടെ ആസ്ഥാനത്ത് റെയ്ഡും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.