ന്യൂഡൽഹി: ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസിന് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അനുമതി. ഡിസംബർ 28നാണ് സർക്കാർ ശമ്പളം ബാങ്ക് വഴിയാക്കാൻ നിർദേശിച്ചത്.
1936ലെ ആക്ട് അനുസരിച്ച് ശമ്പളം ബാങ്കുവഴി നൽകുന്നതിന് തൊഴിൽ ദാതാവ് ജീവനക്കാരോട് അനുമതി ചോദിക്കേണ്ടതുണ്ട്. എന്നാൽ പുതിയ ഒാർഡിൻസോടുകൂടി കേന്ദ്രത്തിനും സംസ്ഥാന സർക്കാറിനും ശമ്പളത്തുക ബാങ്കുകളിൽ നിക്ഷേപിക്കാൻ കഴിയും.
ഡിസംബർ 15ന് ഇതുസംബന്ധിച്ച ബില്ല് ലോക്സഭയിൽ വെക്കുമെന്ന് തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർലെമൻറ് സ്തംഭനാവസ്ഥയിലായിരുന്നതിനാൽ അതിന് കഴിഞ്ഞിരുന്നില്ല.
നംവംബറിൽ 500, 1000 നോട്ടുകൾ പിൻവലിച്ചതുമൂലം തൊഴിൽ ദാതാക്കൾ ജീവനക്കാർക്ക് പണം കറൻസിയായി നൽകാൻ പ്രയാസമുണ്ടായതിനെ തുടർന്നാണ് കേന്ദ്രം ഇൗ നിയമം കൊണ്ടുവന്നത്. സർക്കാർ പുറപ്പെടുവിക്കുന്ന ഒാർഡിനൻസ് ആറുമാസത്തിനകം പാർലമെൻറിൽ പാസാക്കണമെന്നാണ് നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.