ശമ്പള വർധന തടഞ്ഞു: മഹാരാഷ്ട്രയിൽ മേലുദ്യോഗസ്ഥനെ കോൺസ്റ്റബിൾ തല്ലിക്കൊന്നു

മുംബൈ: ശമ്പള വർധന തടഞ്ഞതിന് റെയിൽവെ പൊലീസ് ( ആർ പി എഫ് ) കോൺസ്റ്റബിൾ മേലുദ്യോഗസ്ഥനെ തല്ലി കൊന്നു. താണെയിലെ ആർ പി എഫ് ആസ്ഥാനത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. സബ് ഇൻസ്പെക്ടർ ബസവരാജ് ഗാർഗാണ് (56) കോൺസ്റ്റബിൾ പങ്കജ് യാദവിന്റെ (40) അടിയേറ്റു മരിച്ചത്.

അച്ചടക്ക നടപടിയുടെ പേരിൽ പങ്കജിന്റെ ശമ്പളം വെട്ടി കുറച്ചിരുന്നു. ഇതിനു പിന്നിൽ ബസവരാജ് ആണെന്ന് തിരിച്ചറിഞ്ഞ പങ്കജ് അത് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ പങ്കജ് മുളവടി കൊണ്ട് ബസവരാജിന്റെ തലക്കടിക്കുകയായിരുന്നു.

തലക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബസവരാജ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ കൊലപാതക കുറ്റം ചുമത്തി പങ്കജിനെ പൊലിസ് അറസ്റ്റ് ചെയ്തു.

Tags:    
News Summary - Salary hike blocked: Constable kill senior officer in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.