മാന്‍വേട്ടക്കേസില്‍ സല്‍മാന്‍ ഖാന്‍ ഹാജരാകേണ്ട

ജോധ്പുര്‍: കലമാനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും മറ്റ് ആരോപിതരെയും കോടതി ഒഴിവാക്കി. കേസ് പരിഗണിക്കുന്നത് ഈമാസം 27ലേക്ക് മാറ്റിയിട്ടുണ്ട്. 1998ല്‍ രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ രണ്ട് കലമാനുകളെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാനു പുറമെ സൈഫ് അലി ഖാന്‍, തബു, നീലം, സോണാലി ബാന്ദ്രെ എന്നിവര്‍ക്കെതിരെയാണ് കേസ്.

കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദല്‍പത് സിങ് രാജ്പുരോഹിത് മൊഴി രേഖപ്പെടുത്തുന്നതിനുവേണ്ടി ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍, ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സംയുക്ത ഹരജി കോടതി  സ്വീകരിക്കുകയായിരുന്നു. 

റിപ്പബ്ളിക്ദിന ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും പരിപാടികള്‍ ഉള്ളതിനാല്‍ സിനിമാതാരങ്ങള്‍ക്ക് കോടതിയില്‍ മതിയായ സുരക്ഷയൊരുക്കാന്‍ കഴിയില്ളെന്ന് പൊലീസ് അറിയിച്ചതായി പ്രതിഭാഗം അഭിഭാഷകനായ കെ.കെ. വ്യാസ് അറിയിച്ചു.

Tags:    
News Summary - salman khan case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.