മുംബൈ: ബോളിവുഡിെൻറ നിത്യഹരിത യൗവനമായ സൽമാൻ ഖാനും ബിഗ്ബോസ് റിയാലിറ്റി ഷോ ഫിനാലെയും ഏതുകാലത്തും ആരാധകരുടെ മനം കുളുർപ്പിക്കുന്നവയാണ്. സ്വന്തം വിവാഹത്തെ കുറിച്ച് ബിഗ്ബോസ് 14 പരിപാടിക്കിടെ സൽമാൻ നടത്തിയ പ്രതികരണമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നത്. ഡാൻസ് ദീവാനെ' പരിപാടിയിൽ
എത്തിയ ആറു വയസ്സ് മാത്രം പ്രായമുള്ള മത്സരാർഥി സൽമാൻ ഖാെൻറ വിവാഹം പറയാതെ പറഞ്ഞപ്പോഴായിരുന്നു സദസ്സിനെ ചിരിയിൽ മുക്കി താരത്തിെൻറ രസകരമായ പ്രതികരണം: ''ഞാൻ സമയത്ത് വിവാഹിതനായിരുന്നുവെങ്കിൽ കൊച്ചുമക്കൾക്ക് നിെൻറ പ്രായം വരുമായിരുന്നു''.
ആറു വയസ്സുകാരൻ വേദിയിലെത്തിയപ്പോൾ പേരു ചോദിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ''ഞാൻ നിങ്ങളുടെ ഇളയ സഹോദരനെ പോലെയാണ്, സുഹൈൽ ഖാൻ ആണ് പേര്'- എന്നായിരുന്നു ബാലെൻറ പ്രതികരണം. ഇത് കേട്ടയുടൻ ചിരിയേറ്റെടുത്ത സദസ്സിനോടു കൂടിയായിരുന്നു താരത്തിെൻറ മറുപടി.
വർഷങ്ങളായി ദേശീയ മാധ്യമങ്ങളിൽ സൽമാൻ ഖാെൻറ വിവാഹം ചൂടുള്ള വാർത്തയാണ്. അതുസംബന്ധിച്ച ചോദ്യങ്ങൾക്ക് അടുത്തിടെ കാര്യമായി പ്രതികരിക്കാറില്ലെങ്കിലും തമാശ പൊതിഞ്ഞ് ചിലതു പറയാറുണ്ട്.
കോടതിയിൽ തനിക്കെതിരായ എല്ലാ കേസുകളും അവസാനിച്ചാൽ വിവാഹം ആലോചിക്കാമെന്ന് അടുത്തിടെ പറഞ്ഞിരുന്നു. വാഹനമിടിച്ച് രക്ഷപ്പെട്ട കേസിൽ കുറ്റമുക്തനായെങ്കിലും മറ്റൊരു കേസ് ജോധ്പൂർ ജയിലിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.