മുബൈ: ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ചു. ഞായറാഴ്ചയാണ് സൽമാൻ ഖാനും പിതാവ് സലിം ഖാനും അജ്ഞാത ഭീഷണി കത്ത് ലഭിച്ചത്. സലിംഖാൻ ദിവസവും നടക്കാൻ പോകുന്ന ബാന്ദ്രയിലെ പ്രൊമെനേഡിൽ നിന്നാണ് കത്ത് കിട്ടിയത്.
നടത്തത്തിന് ശേഷം വിശ്രമിക്കാറുള്ള ബെഞ്ചിൽ നിന്ന് സലിം ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണിക്കത്ത് ആദ്യം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വികളുടെ പരിശോധനയിലാണ് പൊലീസ്.
അതേസമയം, കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ അനുഭവം ഉണ്ടാവുമെന്ന പരാമർശം ഭീഷണി കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. മെയ് 29ന് പഞ്ചാബിലെ മാൻസയിൽ വെച്ചാണ് സിദ്ദു മൂസെ വാല വെടിയെറ്റ് മരിച്ചത്.പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി സംഘത്തിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 2018ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ഇതേ സംഘം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.