ന്യൂഡൽഹി: ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ തടവിലാക്കി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷൺ ജാദവിനു വേണ്ടി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സാൽവെക്കതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവെ ആയിരുന്നു വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഹരീഷ് സാല്‍വെയെക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ ഹാജരായാലും ഇതേവാദമുഖങ്ങള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്ന് ട്വിറ്ററിൽ ഉയർന്ന വിമര്‍ശത്തിനാണ് സുഷമ സ്വരാജ് മറുപടി നല്‍കിയത്.
രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഒരു ദിവസം ഹാജരാവാന്‍ മാത്രം പ്രതിഫലമായി 30 ലക്ഷം രൂപ വരെ അദ്ദേഹം കൈപ്പറ്റാറുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് കുല്‍ഭൂഷണു വേണ്ടി വാദിക്കാന്‍ സാല്‍വെക്ക് സര്‍ക്കാര്‍ വന്‍തുക നല്‍കിയെന്ന നിഗമനത്തിലായിരുന്നു പലരും.
കുല്‍ഭൂഷന്‍ ജാദവിന്‍റെ പേരിലെ കുറ്റങ്ങള്‍ പാകിസ്താൻ കെട്ടിചമച്ചതാണെന്നും വിയന്ന കരാറിന്‍റെ പരസ്യമായ ലംഘനമാണ് നടത്തിയതെന്നും സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദിച്ചു. എന്നാല്‍ കുല്‍ഭൂഷൺ ജാദവ് തീവ്രവാദപ്രവര്‍ത്തനമാണ് നടത്തിയതെന്നായിരുന്നു പാകിസ്താന്‍റെ വാദം. കേസ് വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.