ലഖ്‌നൗ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ സമാജ്‌വാദി പാർട്ടി നേതാവിനെയും മകനെയും വെടിവെച്ചു കൊലപ്പെടുത്തി. ഛോട്ടേലാൽ ദിവാകർ, മകൻ സുനിൽ ദിവാകർ എന്നിവരാണ് കൊല്ലപ്പെട്ടത്. എം.എൻ.ആർ.ഇ.ജി.എ പദ്ധതി പ്രകാരം ഗ്രാമത്തിൽ റോഡ് നിർമ്മിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൃഷി ഭൂമിയുടെ ഉടമകളെന്ന് കരുതുന്ന രണ്ട് പേരാണ് തോക്കുമെടുത്തെത്തി സമാജ്‌വാദി പാര്‍ട്ടി നേതാവിനേയും മകനേയും വെടിവെച്ചത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛോട്ടേലാൽ ദിവകർ മത്സരിച്ചിരുന്നു.
Warning: Disturbing video
— Piyush Rai (@Benarasiyaa) May 19, 2020
Shocking video of double murder from UP's Sambhal district. Local Samajwadi party leader Chote lal Diwakar and his son were gunned down by two assailants over a land dispute in the village. @Uppolice pic.twitter.com/OuoYtNEd9K
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.