സമാജ്​ വാദി പാർട്ടി നേതാവ്​ മുലായം സിങ്​ യാദവ്​ ആശുപത്രിയിൽ

ന്യൂഡൽഹി: സമാജ്​ വാദി പാർട്ടി സ്​ഥാപക നേതാവും ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ്​ യാദവ്​ ആശുപത്രിയിൽ. ബുധനാഴ്​ച വൈകിട്ട്​ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി ഇതുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല.

81 കാരനായ മുലായത്തിന്​ വാർധക്യ സഹജമായ ആരോഗ്യപ്ര​ശ്​നങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞവർഷം മൂത്രനാളിയിലെ അണുബാധയെ തുടർന്ന്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മൂന്നുതവണ യു.പി മുഖ്യമന്ത്രിയായിരുന്നു മുലായം. കൂടാതെ 1996 ജൂൺ ഒന്നുമുതൽ 1998 മാർച്ച്​ 19 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുമായിരുന്നു. 

Tags:    
News Summary - Samajwadi Party Patriarch Mulayam Singh Yadav Hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.