മുംബൈ: മഹാവികാസ് അഖാഡിക്ക് കനത്ത തിരിച്ചടിയായി സഖ്യംവിട്ട് സമാജ്‍വാദി പാർട്ടി. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. ബാബരി മസ്ജിദ് തകർത്തതിന്റെ 32ാം വാർഷികത്തിലായിരുന്നു ശിവസേന നേതാവ് മിലിന്ദ് നവരേക്കറുടെ വിവാദ പരാമർശം പുറത്ത് വന്നത്.
പള്ളിയുടെ ചിത്രം പങ്കുവെച്ച് ബാബരി മസ്ജിദ് പൊളിച്ചത് ആരാണെങ്കിലും അതിൽ താൻ അഭിമാനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉദ്ധവ് താക്കറെയുടെയും ആദിത്യ താക്കറെയുടെയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പോസ്റ്റ്.
സമാജ്‍വാദി പാർട്ടിക്ക് മഹാരാഷ്ട്ര നിയമസഭയിൽ രണ്ട് എം.എൽ.എമാർ ഉണ്ട്. നേരത്തെ മഹാവികാസ് അഖാഡിയിലെ പാർട്ടികൾ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‍കരിച്ചിരുന്നുവെങ്കിലും സമാജ്‍വാദി പാർട്ടിയുടെ രണ്ട് എം.എൽ.എമാരും മുന്നണിയുടെ വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇരുവരും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
സമാജ് വാദി പാർട്ടി വർഗീയ അജണ്ടക്കൊപ്പം ഉണ്ടാവില്ല. ഞങ്ങളുടെ പ്രത്യയശാസ്ത്രം അതല്ല പറയുന്നത്. അതുകൊണ്ട് മഹാവികാസ് അഖാഡിയിൽ നിന്നും വിട്ടുപോവുകയാണെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.