ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബൂത്തുതലം മുതൽ പാർട്ടിയെ സജ്ജമാക്കാനൊരുങ്ങി സമാജ് വാദി പാർട്ടി. പിന്നാക്കക്കാരും ദലിതരും ന്യൂപപക്ഷ വിഭാഗങ്ങളും ഉൾപ്പെടുന്ന കാഡറുകളെ (പി.ഡി.എ കാഡറുകൾ) സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
ബൂത്തുതലം വരെ പിന്നാക്കക്കാർക്കിടയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ വിവിധ ജില്ലകളിൽ പരിശീലന ക്യാമ്പുകളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സമാജ് വാദി പാർട്ടി (എസ്.പി) പിന്നാക്ക സെൽ സംസ്ഥാന പ്രസിഡന്റ് രാജ്പാൽ കശ്യപ് പറഞ്ഞു. ഇതുവഴി ബി.ജെ.പി പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയും.
പി.ഡി.എ അംഗങ്ങളുടെ വിവരം ശേഖരിക്കാൻ സോഫ്റ്റ് വെയറും ഒരുക്കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. ബൂത്ത്, ബ്ലോക്ക് തല പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും സോണൽ ഇൻ ചാർജുമാരെയും നിയമിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.