ലക്നൗ: സമാജ്വാദി പാർട്ടിയിൽ അഖിലേഷ് യാദവ് ആധിപത്യം ഉറപ്പിക്കുന്നു. ശിവപാൽ യാദവ് പുറത്താക്കിയ നാല് ജില്ല പ്രസിഡൻറ്ാമരെ അഖിലേഷ് തിരിച്ചെടുത്തു. പാർട്ടി നിലപാടിനെതിരെ താൻ നീങ്ങുന്നുവെന്ന കൃത്യമായ നിലപാടാണ് അഖിലേഷ് ഇതിലൂടെ നൽകുന്നത്.
പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ശിവ്പാൽ യാദവ് പുറത്താക്കിയ നാല് പേരെയും തിരിച്ചെടുക്കാനുള്ള അനുമതി ലഭിച്ചതായി സമാജ്വാദി പാർട്ടിയിലെ അഖിലേഷിനെ അനുകൂലിക്കുന്ന വിഭാഗം അറിയിച്ചു. അഖിലേഷിെൻറ നിർദ്ദേശത്തെ തുടർന്ന് പാർട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡൻറ് നരേഷ് ഉത്തം ഇവരെ പുറത്താക്കിയ ഉത്തരവ് പിൻവലിച്ചു. ഡിയോറ ജില്ലാ പ്രസിഡൻറ് റാം ഇഖ്ബാൽ, കുഷിനഗർ പ്രസിഡൻറ് അബാധ് യാദവ്, അസംഗഢ് പ്രസിഡൻറ് ഹവൽദാർ യാദവ്, അസംഗഢ് പ്രസിഡന്റ് ഹവൽദാർ യാദവ്, മിർസാപൂർ പ്രസിഡൻറ് ആശിഷ് യാദവ് എന്നിവരെയാണ് തിരിച്ചെടുത്തത്.
ഉത്തർപ്രദേശിൽ ഫെബ്രുവരി 11 മുതൽ എഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി ജില്ല കമ്മിറ്റികളുടെ യോഗം വിളിക്കാൻ ഒരുങ്ങുകയാണ് അഖിലേഷ്. അഖിലേഷ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. ജനുവരി ഒന്നിന് ശിവപാൽ യാദവിനെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റി വിശ്വസ്തനായ നരേഷ് ഉത്തമിനെ അഖിലേഷ് നിയമിച്ചിരുന്നു. ഇതിനെ തുടർന്ന് അഖിലേഷ് അനുകൂലികൾ പാർട്ടി ആസ്ഥാനം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായി. പ്രശ്നം പരിഹരിക്കാൻ മുലായം സിങും അഖിലേഷ് യാദവും നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഇതുവരെയായിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.