ടൂൾകിറ്റ് കേസിൽ ബി.ജെ.പി ദേശീയ വക്താവ് സാംപിത് പത്രക്ക് സമൻസ്

റായ്പുര്‍: ടൂള്‍ കിറ്റ് കേസില്‍ ബി.ജെ.പി ദേശീയ വക്താവ് സാംപിത് പത്രയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് പൊലീസ്. ഇന്ന് വൈകിട്ട് നാലിന് ഹാജരാകാനാണ് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരിട്ടോ ഓൺലൈനായോ ഹാരജരാകാമെന്ന് സമൻസിൻ വ്യക്തമാക്കിയിട്ടുണ്ട്. ഹാജരായില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗമായ എൻ.എസ്.യുവാണ് പത്രക്കും മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങിനുനെതിരെ പരാതി നൽകിയത്. എ.ഐ.സി.സി ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് വ്യാജമായി ചമക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്നായിരുന്നു എന്‍.എസ്.യുവിന്‍റെ പരാതി.

Tags:    
News Summary - Sambit Patra Summoned By Chhattisgarh Police Over ‘Toolkit’ Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.