മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ രക്ഷിക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ സി.ബി.ഐക്കുമുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി. ശനിയാഴ്ച രാവിലെ 10.15നാണ് ബാന്ദ്ര കുർള കോംപ്ലക്സിലെ സി.ബി.ഐ ഓഫിസിൽ എത്തിയ അദ്ദേഹത്തെ അഞ്ചുമണിക്കൂർ ചോദ്യംചെയ്തത്. ഓഫിസിലേക്ക് കയറുംമുമ്പ് മാധ്യമപ്രവർത്തകരോട് അദ്ദേഹം ‘സത്യമേവ ജയതേ’ എന്ന് പറഞ്ഞു. വാങ്കഡെയെ 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ ഹൈകോടതി ഉത്തരവുണ്ട്. എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് വാങ്കഡെ മുംബൈ ഹൈകോടതിയെ സമീപിച്ചത്. ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ് ചാറ്റ് വാങ്കഡെ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, വാങ്കഡെ മുംബൈയിൽ നാല് ഫ്ലാറ്റുകളടക്കം വരവിൽ കവിഞ്ഞ അനവധി സ്വത്ത് സമ്പാദിച്ചതായി എൻ.സി.ബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.