ന്യൂഡൽഹി: കേരളത്തിെൻറ കോവിഡ് പ്രതിരോധ മാതൃകയും ഒത്തൊരുമയും അന്താരാഷ്ട്ര തലത്തിൽ പ്രശംസക്ക് പാത്രമാകുേമ്പാൾ ഉത്തരേന്ത്യയിലെ സൈബർ വാർറൂമുകളിലിരുന്ന് ചിലർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിൽ വർഗീയ നിറം പകരുന്നു. ഇടത്പക്ഷം കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നുവെന്ന തരത്തിലാണ് സംഘപരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം പടച്ചുവിടുന്നത്. ‘ലെഫ്റ്റിസ്റ്റസ് ലൂട്ട് കേരള ടെംബ്ൾസ്’ എന്ന ഹാഷ്ടാഗ് ശനിയാഴ്ച ട്വിറ്ററിൽ ട്രെൻഡിങ്ങായി.
ഗുരുവായൂർ ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി സംഭാവന നൽകിയതിൽ വിറളി പൂണ്ടാണ് സംഘപരിവാർ അനുകൂല ട്വിറ്റർ ഹാൻഡിലുകൾ വർഗീയ വിഷം ചീറ്റുന്നത്. ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങൾക്കും സനാതന ധർമം പ്രചരിപ്പിക്കാനും മാത്രമായിരിക്കണം ഉപയോഗിക്കുന്നതെന്നും മറിച്ച് ഇടത് സർക്കാർ അത് വരുമാനം വർധിപ്പിക്കാനുള്ള ഉപാധിയായി കാണുകയാണെന്നുമാണ് ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ദിവസ പൂജകൾ നടത്താൻ പോലും പണം തികയാത്ത സാഹചര്യത്തിലാണ് സർക്കാറിെൻറ പകൽകൊള്ളയെന്നാണ് ചിലർ ആരോപിക്കുന്നത്.
#LeftistsLootKeralaTemples #LeftistsLootKeralaTemples Very unfair @vijayanpinarayi Thinking That Hindus are fool ?? pic.twitter.com/YegD9n3L8V
— JINGOIST (@Vicky3181Vicky) May 9, 2020
ഇടത് സർക്കാറിന് ക്ഷേത്രങ്ങളുടെ പണത്തിൽ മാത്രമാണ് കണ്ണെന്നും അവർക്ക് പള്ളികളുടെയും ചർച്ചുകളുടെയും പണം ആവശ്യമില്ലെന്നും മറ്റുമാണ് പ്രചാരണം. ക്ഷേത്ര പരിസരത്ത് നോൺ വെജ് ഭക്ഷണശാലകൾ അനുവദിക്കുന്നു, ബോർഡിെൻറ കണക്കുകൾ സൂക്ഷിക്കാൻ അക്കൗണ്ടുകൾ വേണ്ട, മുഖ്യ പൂജാരിയുടെ പദവി ലേലം വിളിയിലൂടെ നൽകുന്നു, ശബരിമലയിലെ വരുമാനത്തിലെ സിംഹഭാഗവും സർക്കാർ ഖജനാവിലേക്ക് പോകുന്നു എന്നീ ഉദാഹരണങ്ങൾ നിരത്തിയാണ് ചിലർ സർക്കാർ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണെന്ന് സമർഥിക്കാൻ ശ്രമിക്കുന്നത്.
#LeftistsLootKeralaTemples
— Saikumar (@Saikuma18347828) May 9, 2020
Ban those Bastards from pic.twitter.com/xcyzwdCtAl
കമ്യൂണിസ്റ്റുകാർ നിരീശ്വരവാദികളാണെന്നും ഈശ്വരനിൽ വിശ്വാസമില്ലാത്തതിനാൽതന്നെ അവർ ക്ഷേത്രത്തിെൻറ സ്വത്ത് കൊള്ളയടിക്കുന്നുവെന്നും ഒരാൾ പോലും ഇതിനെതിരെ ചെറുവിരൽ അനക്കുന്നില്ലെന്നും ചിലർ പരാതിപ്പെടുന്നു. ഇതിനെതിരെ ഹിന്ദു ഉണരണമെന്നും ഒരുമിക്കണമെന്ന ആഹ്വാനവുമുണ്ട്. ഏറക്കുറെ മുഴുവൻ പോസ്റ്റുകളും കേരളത്തിന് പുറത്തുനിന്നുള്ളവരുടേതാണ്. ഒട്ടുമിക്ക പോസ്റ്റുകളും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് പങ്കുവെച്ചിരിക്കുന്നത്.
#LeftistsLootKeralaTemples
— Vaishali D Gujar (@VaishaliGujar) May 9, 2020
They hate Hindus but they want income from hindus pic.twitter.com/7SrtCde5M4
ഗുരുവായൂർ ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി നൽകിയതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഫണ്ട് വിനിയോഗം ചോദ്യം ചെയ്യുന്ന ഹർജികൾ ഡിവിഷൻ െബഞ്ച് ഫുൾ ബെഞ്ചിെൻറ പരിഗണനയ്ക്ക് വിട്ടു. അതേസമയം, സ്ഥിരനിക്ഷേപത്തിെൻറയും സ്വര്‍ണ നിക്ഷേപത്തിെൻറയും ഒരു മാസത്തെ പലിശ വരുമാനത്തിെൻറ പകുതിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹന്‍ദാസ് വ്യക്തമാക്കി.
#LeftistsLootKeralaTemples
— Mayur Uthale (@MayurUthale) May 9, 2020
Only Hindu temple funds want to those does not believe in God
Neither from Mosques nor from Churches
Let's fight together to save our Temples & our fund from Leftist pic.twitter.com/xglVBNzq5e
Why????
— Ajay Jaiswal (@AjayJai70207290) May 9, 2020
Temples are Doner... Leftists are Owner??
#LeftistsLootKeralaTemples#LeftistsLootKeralaTemples pic.twitter.com/pY4kJQIVJf
Some examples of #LeftistsLootKeralaTemples
— Bharath Prabhu (@Bharath_Pss) May 9, 2020
Temple was forced to launch non-veg restaurant in their premises
The Boards do not maintain accounts
Post of chief priest is auctioned to the highest bidder.
A major income of Sabarimala is deposited in the Govt treasury.
Kerala Govt.
Harshad Dhamale(@iDivineArjuna) May 9, 2020
Terming Holy chants as Noise Pollution
Cow been Slaughtered
Cross near temples
Temples opened all time for monetary needs
Nd after all this they want donations from temples which are donated by devotees..!#LeftistsLootKeralaTemples pic.twitter.com/LdLXTnci9G
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.