ന്യൂഡൽഹി: അയോധ്യ കേസ് 2019ലേക്ക് മാറ്റിവെച്ച സുപ്രീംകോടതി തീരുമാനത്തിൽ സംഘ്പരി വാറിന് കടുത്ത നിരാശ. പൊതുതെരഞ്ഞെടുപ്പിൽ വിഷയത്തിന് വീണ്ടും തീപിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോടതി നിലപാട്. പ്രതിഷേധ സ്വരത്തിൽ കേന്ദ്രമന്ത്രി മുതൽ വി.എച്ച്.പി നേതാക്കൾവരെ രംഗത്തുവന്നു. കോടതി തീരുമാനത്തിന് കാത്തിരിക്കുമെന്ന സമീപനത്തിലാണ് മാറ്റം. കോടതി മാറ്റിവെച്ചെങ്കിലും അയോധ്യ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി പുറത്തെടുക്കാൻ തീരുമാനിച്ചുവെന്നാണ് സൂചന.
ഹിന്ദുക്കളുടെ ക്ഷമ നശിക്കുന്നുവെന്നാണ് സുപ്രീംകോടതി നിലപാടിനോട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചത്. ക്ഷമ നശിച്ചാൽ എന്തായിത്തീരും എന്ന് ആശങ്കയുണ്ട്. ഹിന്ദുക്കളുടെ വിശ്വാസത്തിെൻറ മൂലക്കല്ല് ‘ശ്രീറാം’ ആണ്. അതൊരു ഹിന്ദു-മുസ്ലിം വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം -മന്ത്രി പറഞ്ഞു.
സർക്കാറിന് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നാണ് കോടതി ഉത്തരവിനോട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചത്. എന്നാൽ, കേസിൽ പെെട്ടന്ന് വാദം കേൾക്കണെമന്ന് രാജ്യത്തെ ഒേട്ടറെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ‘‘രാമക്ഷേത്രം ഒരിക്കലും തെരഞ്ഞെടുപ്പുമായി ഞങ്ങൾ ബന്ധിപ്പിച്ചിട്ടില്ല. നിയമമന്ത്രി എന്ന നിലയിൽ ഒരു അഭിപ്രായപ്രകടനവും നടത്തുന്നില്ല. അതിന് പരിമിതികളുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ’’ -റായ്പുരിൽ രവിശങ്കർ പ്രസാദ് പറഞ്ഞു.
കോടതിവിധിക്ക് അനന്തമായി കാത്തിരിക്കാനാവില്ലെന്ന് വിശ്വഹിന്ദു പരിഷത് പ്രതികരിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ പാകത്തിൽ അടുത്ത പാർലമെൻറ് സമ്മേളനത്തിൽ നിയമനിർമാണം വേണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു -വി.എച്ച്.പി വർക്കിങ് പ്രസിഡൻറ് അലോക് കുമാർ പറഞ്ഞു.
സുപ്രീംകോടതി തീരുമാനം വൈകരുതെന്നും ക്ഷേത്ര നിർമാണത്തിനുള്ള തടസ്സങ്ങൾ മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നും ആർ.എസ്.എസ് മുഖ്യ വക്താവ് അരുൺകുമാർ ആവശ്യപ്പെട്ടു. രാമജന്മ ഭൂമിയിലെ ക്ഷേത്ര നിർമാണത്തോടെ െഎക്യത്തിെൻറയും സമാധാനത്തിെൻറയും അന്തരീക്ഷം കൈവരുമെന്നാണ് ആർ.എസ്.എസ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബരി കേസിൽ സുപ്രീംകോടതിയുടെ വിധിക്ക് കാത്തുനിൽക്കുന്നില്ലെന്നും ബാബരി മസ്ജിദ് തകർത്തതും അതിനായി കർസേവകർ രക്തസാക്ഷികളായതും സുപ്രീംകോടതിയോട് ചോദിച്ചിട്ടല്ലെന്നും ശിവസേനയും പ്രതികരിച്ചു.
അതേസമയം, ഒാരോ അഞ്ചുവർഷം കൂടുേമ്പാഴും തെരഞ്ഞെടുപ്പിനു മുമ്പ് കേൾക്കുന്ന കഥയാണ് ഇതെന്നും വിഭാഗീയത സൃഷ്ടിക്കാൻ ബി.ജെ.പി ഇത് ഉയർത്തിക്കൊണ്ടു വരാറുള്ളതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
കോടതി തീരുമാനിക്കുംവരെ കാത്തിരിക്കണമെന്നാണ് കോൺഗ്രസിെൻറ നിലപാടെന്നും ചിദംബരം കൂട്ടിച്ചേർത്തു. സുപ്രീംകോടതി എന്താണോ ഉത്തരവിട്ടത് അത് മാനിക്കപ്പെടണമെന്ന് ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അഭിപ്രായപ്പെട്ടു.
അതേസമയം, കേസ് പരിഹരിക്കപ്പെടേണ്ടതാണെന്നും തെരഞ്ഞെടുപ്പു കാലത്ത് പ്രശ്നം ആളിക്കത്താൻ ഇടയാക്കരുതെന്നുമാണ് ഒാൾ ഇന്ത്യ ഷിയ പേഴ്സനൽ ലോ ബോർഡ് വക്താവ് യാസൂബ് അബ്ബാസ് അഭിപ്രായപ്പെട്ടത്.
ഒാർഡിനൻസ് നിർദേശത്തെ ശക്തമായി എതിർത്ത അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി, ധൈര്യമുണ്ടെങ്കിൽ കേന്ദ്രം അത്തരം നടപടിയെടുക്കെട്ടയെന്ന് വെല്ലുവിളിച്ചു. കോടതിവിധിക്കായി കാത്തിരിക്കുമെന്ന് കേസിൽ കക്ഷിയായ സുന്നി വഖഫ് ബോർഡ് പ്രതിനിധി ഇഖ്ബാൽ അൻസാരി പറഞ്ഞു. കോടതി തീരുമാനം അദ്ദേഹം സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.