മുംബൈ: എതിരാളികളെ ഇല്ലാതാക്കാൻ അൽഖാഇദയും താലിബാനും ആയുധമെടുക്കുന്നതുപോലെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്.
ഇ.ഡിയെയും സി.ബി.ഐയേയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നത് ഫാഷിസത്തെക്കാൾ ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയതുമായി ബന്ധപ്പെട്ടാണ് പരാമർശം. പ്രധാനമന്ത്രിയെ കത്തെഴുതി അറിയിക്കേണ്ട കാര്യമല്ല ഇതെന്നും ഇതെല്ലാം നടക്കുന്നത് അദ്ദേഹത്തിന്റെ ഉത്തരവിലാണെന്നും റാവുത്ത് ആരോപിച്ചു.
അതേസമയം, താനുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ എഴുതിയ കത്ത് ഗൗരവത്തിലെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ കഠിനാധ്വാനം ചെയ്ത് പ്രശംസ പിടിച്ചുപറ്റുമ്പോഴാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തതെന്നും പവാർ പറഞ്ഞു. പുെണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.