ശാന്തിനികേതൻ: പ്രക്ഷോഭവുമായി മമത

കൊൽക്കത്ത: യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയതിന്റെ സ്മരണാർഥമായി ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽനിന്ന് രവീന്ദ്രനാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയതിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി.

ശാന്തിനികേതൻ സ്ഥാപകനായ ടാഗോറിന്റെ പേരുചേർത്ത് പുതിയ ഫലകം ഇന്നുതന്നെ സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ തൃണമൂൽ കോൺഗ്രസ് വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

‘ദുർഗപൂജ ആഘോഷങ്ങൾ കാരണമാണ് ഞങ്ങൾ മിണ്ടാതിരുന്നത്. വിശ്വകവിയുടെ പേരുചേർത്ത് പുതിയത് സ്ഥാപിച്ചില്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ 10ന് പാർട്ടി പ്രവർത്തകർ ടാഗോറിന്റെ ഫോട്ടോകൾ നെഞ്ചോട് ചേർത്ത് പ്രക്ഷോഭം സംഘടിപ്പിക്കും’ -മമത പറഞ്ഞു.

Tags:    
News Summary - Santiniketan: Mamata with agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.