കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമീഷണർ രാജീവ് കുമ ാർ സി.ബി.ഐ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായില്ല. രണ്ടാംതവണയാണ് ഇദ്ദേഹം ചോദ്യംചെയ്യ ലിന് ഹാജരാകാതിരിക്കുന്നത്. തിങ്കളാഴ്ച രണ്ടുമണിയോടെ ചോദ്യം ചെയ്യലിന് എത്താനാ ണ് നിർദേശിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ, പശ്ചിമ ബംഗാൾ ഡി.ജി.പി വീരേന്ദ്രകുമാറിന് ശനിയാഴ്ചയാണ് കത്തു നൽകിയത്.
രാജീവ് കുമാർ ഇപ്പോൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ എ.ഡി.ജി.പിയാണ്. തിങ്കളാഴ്ച രാവിലെ സി.ബി.ഐ സംഘം സെക്രേട്ടറിയറ്റിലെത്തി ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തു നൽകി. രാജീവ് കുമാർ എവിടെയാണെന്നും ഒരു മാസം ലീവെടുത്തത് എന്തിനാണെന്നും രണ്ടംഗ സി.ബി.ഐ സംഘം ഇവരോട് ആരാഞ്ഞു.
അറസ്റ്റിൽനിന്ന് സംരക്ഷണം ഒഴിവാക്കിയുള്ള കൽക്കത്ത ഹൈകോടതി ഉത്തരവും സി.ബി.ഐ കത്തിെനാപ്പം നൽകിയിരുന്നു. ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാജീവ് കുമാറിെൻറ ഔദ്യോഗിക വസതിയിലെത്തി സി.ബി.ഐ കത്ത് നൽകിയിരുന്നു.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാർ അന്തിമ കുറ്റപത്രത്തിൽ ഉൾപ്പെടുത്താനുള്ള നിർണായക തെളിവുകൾ ഒളിപ്പിച്ചുവെച്ചുവെന്നാണ് സി.ബി.ഐ ആരോപണം. ലക്ഷക്കണക്കിന് ആളുകളിൽനിന്ന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ശാരദ ചിട്ടി കമ്പനി 2500 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.