schadenfreude: ചിദംബരത്തിന് പിന്തുണയുമായി തരൂരിന്‍റെ ട്വീറ്റ്

കോഴിക്കോട്: ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂർ എം.പ ി. ട്വീറ്റിലൂടെയാണ് തരൂർ ചിദംബരത്തിനുള്ള പിന്തുണയറിയിച്ചത്. ട്വീറ്റിൽ ഉപയോഗിച്ച schadenfreude എന്ന വാക്ക് ചർച്ചയാവുകയാണ്. അന്യരുടെ ദൗർഭാഗ്യങ്ങളിൽ അതിയായി സന്തോഷിക്കുന്നവർ എന്നാണ് വാക്കിന്‍റെ അർഥം.

പ്രതിസന്ധി ഘട്ടത്തിൽ താങ്കൾ കാണിച്ച ധൈര്യത്തെയും ആത്മവിശ്വാസത്തെയും സ്തുതിക്കുന്നു. അവസാനം നീതി ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അന്യരുടെ ദൗർഭാഗ്യങ്ങളിൽ അതിയായി സന്തോഷിക്കുന്നവരെ അതുവരേയ്ക്കും ഈ ദുരിതം കണ്ട് ആനന്ദിക്കാൻ ഞങ്ങൾ അനുവദിക്കും -ഇതായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

Tags:    
News Summary - sasi tharoor supports p chidambaram tweet -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.