ശശികല അമൃതാനന്ദമയിയെ കണ്ടു; സ്റ്റാലിന്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിക്ക്

ചെന്നൈ: നിയുക്ത മുഖ്യമന്ത്രി ശശികല ചെന്നൈയിലുള്ള അമൃതാനന്ദ മയിയുമായി കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച്ച രാത്രി 11 മണിക്ക് ചെന്നൈ വിരുഗുംമ്പാക്കത്തെ അമൃതാന്ദമനയി മഠത്തിലത്തെിയ ശശികല ഒരു മണിക്കൂറോളം അവരുമായി ചര്‍ച്ച നടത്തി. ശശികലയുടെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ഗവര്‍ണ്ണര്‍ നിയമോപദേശം തേടിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അമൃതാനന്ദമയിയെ കണ്ടത്. ഭക്തര്‍ക്ക് തുറന്ന വേദിയില്‍ ദര്‍ശനം നടത്തിക്കൊണ്ടിരുന്ന അവര്‍, ശശികലയുമായി സമീപത്തെ മുറിയിലാണ് കൂടിക്കാഴ്ച്ച നടത്തിയത്. സന്ദര്‍ശനം കേന്ദ്ര സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍ എത്തിയിട്ടുണ്ട്. തനിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ വിലപേശല്‍ പ്രമുഖരെ ഉപയോഗിച്ച് തടയുക എന്നതും ശശികലയുടെ സന്ദര്‍ശന ലക്ഷ്യമാണ്. ഇനി തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് അമൃതാനന്ദമയി ശശികലയെ ഉപദേശിച്ചു. അതേസമയം  ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവരെ നേരിട്ട് കാണാന്‍ ഡല്‍ഹിക്ക് തിരിക്കും.  രാജ്നാഥ് സിങ്ങ് സമയം അനുവദിച്ചിട്ടുണ്ട്..

Tags:    
News Summary - sasikala and panneerselvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.