ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന എ.െഎ.എ.ഡി.എം.കെ നേതാവ് ജയലളിത പരോളിന് അപേക്ഷിച്ചു. കരൾ സംബന്ധമായ അസുഖം കാരണം ചികിത്സയിലുള്ള ഭർത്താവ് എം. നടരാജനെ കാണാനാണ് 15 ദിവസത്തെ പരോളിന് അപേക്ഷിച്ചതെന്ന് സഹോദരിപുത്രനും പാർട്ടി നേതാവുമായ ടി.ടി.വി. ദിനകരൻ പറഞ്ഞു.
നടരാജന് കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പരോൾ ലഭിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ ദിനകരൻ, എത്ര ദിവസമാണ് അനുവദിക്കുകയെന്ന് കർണാടക ജയിൽ വകുപ്പാണ് തീരുമാനിക്കുകയെന്ന് അറിയിച്ചു. 66.6 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷത്തെ ശിക്ഷയാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള ശശികലക്ക് കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.