ചെന്നൈ: അഴിമതിക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍സെക്രട്ടറി വി.കെ ശശികലക്ക് പരോൾ അനുവദിച്ചു. ഇന്നു പുലർച്ചെ അന്തരിച്ച ഭർത്താവ് മരുതപ്പ നടരാജെൻറ സംസ്കാര ചടങ്ങുകളിൽ പെങ്കടുക്കുന്നതിനായി 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. തഞ്ചാവൂരിൽ മാത്രമേ നിൽക്കാവൂയെന്ന അനുമതിയോടെയാണ് പരോൾ അനുവദിച്ചു നൽകിയത്. ജയിലിൽ നിന്നിറങ്ങിയ ശശികല സംസ്കാര ചടങ്ങിൽ പെങ്കടുക്കുന്നതിന് റോഡ് മാർഗം തഞ്ചാവൂരിലേക്ക് തിരിച്ചു.
ചെന്നൈയിലലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നരയോടെയാണ് നടരാജൻ അന്തരിച്ചത്.
അഞ്ചുമാസം മുമ്പ് കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ നടരാജനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് മാർച്ച് 16നാണ് വീണ്ടും ആശുപത്രിയിലാക്കിയത്.
അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിെൻറ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബറില്‍ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലക്ക് അഞ്ചുദിവസം പരോള്‍ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.