ചെന്നൈ: ശശികല എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി പാർട്ടിയെ നയിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർ സെൽവം. ഇതിൽ രണ്ടൊമതൊരു അഭിപ്രായമില്ല. ആർക്കെങ്കിലും മറ്റൊരു ചിന്തയുണ്ടെങ്കിൽ അവർ ശരിയായ പാർട്ടി പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞതായി ജയ പ്ലസ് തമിഴ് ചാനൽ റിേപ്പാർട്ട് ചെയ്തു.
ജയലളിതയുടെ ദുഃഖം പങ്കുവെക്കാനും അവർക്ക് സഹോദരിയെപ്പോലെ വിശ്വസിക്കാനും ശശികല മാത്രമാണുണ്ടായത്. 30വർഷത്തോളം അവരോെടാപ്പം കഴിഞ്ഞതിനാൽ ജയലളിത എങ്ങനെ ചിന്തിക്കുന്നുവെന്നും അവരുടെ പ്രവർത്തന ശൈലിയും ശശികലക്ക് ഉൾക്കൊള്ളാനാകും. അവർ നിഴലുപോലെ അമ്മയുടെ മരണം വരെ ജീവിച്ചു.
അമ്മയെ പോലെ ചിന്നമ്മക്കും ഒരോ പാർട്ടി പ്രവർത്തകരെയും നന്നായറിയാം. പാർട്ടിയുടെ അച്ചടക്കം തുടർന്നും നിലനിർത്താൻ ചിന്നമ്മ പാർട്ടി ജനറൽ സെക്രട്ടറിയാകണമെന്നും പനീർ സെൽവം പറയുന്നു.
ശശികലക്കെതിരായ അപവാദ പ്രചരണങ്ങൾക്ക് അധികം ആയുസില്ല. അമ്മ ഒഴിച്ചിട്ട ശൂന്യത നികത്താൻ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചിന്നമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒ.പനീർ സെൽവം കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.