ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹകേസുകൾക്കെതിരെ ഹരജിയുമായി മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ സുപ്രീംകോടതിയില്‍. നിലവിലെ നിയമ വ്യവസ്ഥകള്‍ അടിസ്ഥാന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിഷ രവി, വിനോദ് ദുവ, സിദ്ദീഖ് കാപ്പന്‍, ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരായ കേസുകള്‍ പരാമര്‍ശിച്ചാണ് ഹരജി.
അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ രാജന്‍ എന്നിവര്‍ സുപ്രിംകോടതിയില്‍ ശശികുമാറിനായി ഹാജരാകും. തിങ്കളാഴ്ചയാണ് ഹരജി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.