മുംബൈ: വി.ഡി. സവർക്കറെ അപകീർത്തിപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കുമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിനെതിരെ പാർട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
നെഹ്‌റുവിന്റെയും സവർക്കറുടെയും കീർത്തി കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗങ്ങൾ സഹിച്ചവർ ഒരു പ്രത്യയശാസ്ത്രത്തിലോ രാഷ്ട്രീയ പാർട്ടിയിലോ പെട്ടവരല്ല. ഇവരാരും ഇന്ന് ജീവിച്ചിരിക്കാത്തതിനാൽ അപകീർത്തിപ്പെടുത്തരുത്.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ നെഹ്‌റു ഇന്ത്യയെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചത് സവർക്കറുടെ 'ശാസ്ത്രീയ മനോഭാവം' ഉൾക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അല്ലായിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു പാകിസ്താനായി മാറുമായിരുന്നു. അതിന് ഇന്ത്യ നെഹ്‌റുവിനോട് എന്നെന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, എൻ.സി.പി, ശിവസേന പാർട്ടികളാണ് മഹാ വികാസ് അഘാഡി സഖ്യത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.