അഹ്മദാബാദ്: ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയശക്തികളിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് ക്രിസ്ത്യാനികളോട് ഗാന്ധിനഗർ ആർച്ച്ബിഷപ്പിന്‍റെ ആഹ്വാനം. ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതത്വബോധം കൂടി വരികയാണെന്നും രാജ്യത്തെ ഒന്നിച്ചു നിർത്തിയിരുന്ന ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തന്‍റെ രൂപതക്ക് കീഴിലുള്ള ക്രസ്ത്യാനികൾക്ക് എഴുതിയ കത്തിൽ ആർച്ച് ബിഷപ്പ് പറയുന്നു.
നേരിട്ട് പറയുന്നില്ലെങ്കിലും സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി യെ ലക്ഷ്യം വെക്കുന്നതാണ് ആർച്ച്ബിഷപ്പ് തോമസ് മക്വാന്‍റെ വാക്കുകൾ എന്ന് വ്യക്തമാണ്. പക്ഷപാതിത്വമില്ലാതെ മനുഷ്യത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ആർച്ച്ബിഷപ്പ് കത്തിൽ വ്യക്തമാക്കുന്നു.
നവംബർ 21ന് തയാറാക്കിയ കത്ത് ഗാന്ധിനഗർ രൂപതക്ക് കീഴിലുള്ള എല്ലാ പാരിഷുകളിലും വായിക്കും. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നവർക്കായിരിക്കണം വോട്ട് എന്നും കത്തിൽ പറയുന്നു.
ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിർണയിക്കും. കുടുംബത്തോടൊപ്പം പ്രാർഥിക്കുക. പ്രാർഥനക്ക് പല നല്ല ഫലങ്ങളും സൃഷ്ടിക്കാൻ സാധിക്കും. പല രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് സർക്കാറുകളെ താഴെയിറക്കിയത് പരിശുദ്ധയായ മേരിയുടെ അനുഗ്രഹ ഫലമായാണെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.