ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് കൈമാറി

ന്യൂ​ഡ​ൽ​ഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇന്ന് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങൾ കൈമാറണമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി നൽകിയ കർശന നിർദേശം. ഇതേതുടർന്ന് ഇന്ന് വൈകുന്നേരം 5.30ഓടെയാണ് വിവരങ്ങൾ കൈമാറിയത്. ഈ വിവരങ്ങൾ മാർച്ച് 15നകം തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. മാത്രമല്ല, മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ നൽകിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിടും.

ബി.​ജെ.​പി കോ​ടി​ക​ൾ സ​മാ​ഹ​രി​ച്ച ഇ​ല​ക്ട​റ​ൽ ബോ​ണ്ട് പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ പു​റ​ത്തു​വ​രാ​തി​രി​ക്കാ​നായിരുന്നു ശ്രമം. ഇതിനായി ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ജൂ​ൺ 30 വ​രെ സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന എ​സ്.​ബി.​ഐ​യു​ടെ അ​പേ​ക്ഷ ഇന്നലെ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ത​ള്ളുകയായിരുന്നു. ഇന്ന് വിവരങ്ങൾ കൈമാറിയില്ലെങ്കിൽ എ​സ്.​ബി.​ഐ ചെ​യ​ർ​മാ​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ന​ൽ​കിയിരുന്നു.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഫെബ്രുവരി 15ന് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുകയായിരുന്നു. 2019 ഏ​പ്രി​ൽ 12 മു​ത​ൽ റ​ദ്ദാ​ക്കി​യ 2024 ഫെ​ബ്രു​വ​രി 15 വ​രെ​യു​ള്ള 22,217 ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് സുപ്രീംകോടതി ഇടപെടലിൽ പുറത്തുവരിക.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം സം​ഭാ​വ​ന​യാ​യി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ​ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടി​യ​ത് ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്കാണ്. 2022-23ൽ 1,300 ​കോ​ടി രൂ​പ​യാ​ണ് ബി.​ജെ.​പി സം​ഭാ​വ​ന പി​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് കി​ട്ടി​യ​തി​ന്റെ ഏ​ഴി​ര​ട്ടി തു​ക​യാ​ണി​ത്.

Tags:    
News Summary - SBI sends all Electoral Bonds data to Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.