ന്യൂഡൽഹി: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗത്തിന് ‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി -ശരദ്ചന്ദ്ര പവാർ’ എന്ന പേര് അനുവദിച്ച ഫെബ്രുവരി ഏഴിലെ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് ഇനിയൊരുത്തവ് ഉണ്ടാകുന്നതുവരെ നിലനിൽക്കുമെന്ന് സുപ്രീംകോടതി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻ.സി.പിയായി അംഗീകരിച്ചുകൊണ്ടുള്ള ഫെബ്രുവരി ആറിലെ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിനെതിരെ ശരദ് പവാർ വിഭാഗം നൽകിയ ഹരജിയിൽ മറുവിഭാഗത്തിന്റെ പ്രതികരണവും കോടതി തേടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് ചിഹ്നം ആവശ്യപ്പെട്ട് ശരദ് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.