ന്യൂഡൽഹി: അയോധ്യയിലെ ബാബ്റി മസ്ജിദ് തർക്കഭൂമി സംബന്ധിച്ച േകസിൽ ഇന്ന് മുതൽ സുപ്രീംകോടതി ദിവസേന വാദം ക േൾക്കൽ തുടങ്ങും. അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുക.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മധ്യസ്ഥരെ നിയോഗിച ്ച് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കുന്നതിനായി നിർദേശിച്ചിരുന്നു. എന്നാൽ നാലര മാസത്തോളം ഹിന്ദു-മുസ്ലിം ആത്മീയാചാര്യൻമാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികൾ ഇടെപട്ട പ്രശ്നത്തിൽ ഒരു കരാറിലെത്തിച്ചേരൽ സാധ്യമായില്ലെന്ന് കാണിച്ച് ഒത്തുതീർപ്പിന് ശ്രമം നടത്തിയ മൂന്നംഗ പാനൽ വ്യാഴാഴ്ച സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി വാദം കേൾക്കലിലേക്ക് നീങ്ങാമെന്ന് തീരുമാനിക്കുന്നത്.
2010 മുതൽ അയോധ്യ കേസ് സുപ്രീംകോടതിയുടെ മുമ്പാകെയുണ്ട്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും നിർമോഹി അഖാരകൾക്കുമായി തർക്കഭൂമി മൂന്നായി വീതം വെക്കാമെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരെ ഹിന്ദു, മുസ്ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ലല്ല വിരാജ്മാൻ, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവരും മറ്റ് നാല് കക്ഷികളുമടക്കം സമർപ്പിച്ച 14 അപ്പീലുകളിൽ കോടതി ഇന്ന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.