ജസ്റ്റിസ് ആഖില്‍ ഖുറേഷി

ന്യൂഡൽഹി: ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസായ ആഖില്‍ ഖുറേഷിയെ രാജസ്ഥാൻ ചീഫ് ജസ്റ്റിസാക്കണമെന്ന് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. ആഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു.

ആഖില്‍ ഖുറേഷിയെ സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ കൊളീജിയം പരിഗണിച്ചിരുന്നില്ല. സീനിയോറിറ്റിയിൽ രണ്ടാമനായിരുന്ന ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം തയ്യാറാകാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഖുറേഷിയെ വീണ്ടും കൊളീജിയം ശിപാർശ ചെയ്തത്.

ഗുജറാത്ത് ജഡ്ജിയായിരിക്കെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ പൊലീസ് കസ്റ്റഡിയിൽ വിട്ടത് ആഖില്‍ ഖുറേഷിയാണ്. ഇദ്ദേഹത്തോട് കേന്ദ്ര സർക്കാർ പകപോക്കുകയാണെന്ന് ആരോപണം ഉണ്ടായിരുന്നു.

വീണ്ടും ആഖില്‍ ഖുറേഷിയെ ശിപാര്‍ശ ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. എട്ട് ഹൈകോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റത്തിനും അഞ്ച് ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലംമാറ്റത്തിനും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.

Tags:    
News Summary - SC Collegium Recommends Appointment Of Justice Akil Kureshi As Chief Justice Of Rajasthan High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.