ന്യൂഡൽഹി: അഞ്ച് ജഡ്ജിമാരെ വിവിധ ഹൈകോടതികളിൽ ചീഫ്ജസ്റ്റിസുമാരായി ഉയർത്താൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ സമിതി 14നു ചേർന്ന യോഗമാണ് ശിപാർശ നൽകിയത്. പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായ ജ. ഡോ. എസ്. മുരളീധറിനെ ഒഡിഷയിലും ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോലിയെ തെലങ്കാനയിലും കൽക്കട്ട ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജിബ് ബാനർജിയെ മദ്രാസിലും ചീഫ് ജസ്റ്റിസുമാരാക്കും.
അഹ്മദാബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പങ്കജ് മിത്തലിനെ ജമ്മു-കശ്മീരിലും ഉത്തരാഖണ്ഡ് ജഡ്ജി ജസ്റ്റിസ് സുധാൻശു ധുലിയയെ ഗുവാഹതി ഹൈകോടതിയിലും ചീഫ് ജസ്റ്റിസാക്കാൻ ശിപാർശയുണ്ട്.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ.എഫ്. നരിമാൻ, യു.യു. ലളിത്, എ.എം. ഖൻവിൽകർ എന്നിവരാണ് കൊളീജിയത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.