ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ഹൈകോടതികൾക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ശിപാർശ സുപ്രീംകോടതി കൊളീജയം കേന്ദ്ര സർക്കാറിന് കൈമാറി. ജമ്മു കശ്മീർ, കർണാടക, ഒഡിഷ, മദ്രാസ്, രാജസ്ഥാൻ ഹൈകോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനാണ് ശിപാർശ നൽകിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയം സെപ്റ്റംബർ 28നാണ് ഇത് സംബന്ധിച്ച് യോഗം ചേർന്നത്.
ഒഡിഷ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധരനെ മദ്രാസ് ഹൈകോടതിയിലേക്കും ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് പങ്കജ് മിഥലിനെ രാജസ്ഥാൻ ഹൈകോടതിയിലേക്കും മാറ്റാൻ കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്. കേരള ഹൈകോടതി ജഡ്ജി വിനോദ് ചന്ദ്രൻ ഉൾപ്പടെ മൂന്ന് ജഡ്ജിമാരെ സ്ഥലംമാറ്റി നിയമിക്കാനും കൊളീജിയം ശിപാർശ ചെയ്തു.
ഒഡിഷ ഹൈകോടതി ജഡ്ജി ജശ്വന്ത് സിങിനെ അതേ കോടതിയിലെ തന്നെ ചീഫ് ജസ്റ്റിസ് ആയും, ജസ്റ്റിസ് പി.ബി. വർലെയെ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായും നിയമിക്കണമെന്നും ശിപാർശയിലുണ്ട്. ജമ്മു കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയാണ് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.