മുംബൈ: എൻ.സി.ബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെയുടെ പരാതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ പട്ടിജാതി കമീഷന്‍റെ നോട്ടീസ്. സംസ്ഥാന സര്‍ക്കാർ തന്നെ പീഡിപ്പിക്കുകയാണെന്നാണ് വാങ്കഡെയുടെ പരാതി. ട്ടിക ജാതി കമ്മീഷന്‍ അധ്യക്ഷന്‍ എ.കെ സാഹു ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിർദേശം. ഇല്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാരിന് അയച്ച കത്തില്‍ കമീഷൻ വ്യക്തമാക്കി. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡിജിപി, മുംബൈ പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് പട്ടിക ജാതി കമ്മീഷന്‍ അധ്യക്ഷന്‍ എ.കെ സാഹു ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വാങ്കഡെ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലി നേടിയെന്നതടക്കം നിരവധി ആരോപണങ്ങള്‍ മഹാരാഷ്ട്രയിലെ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്ക് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് വാങ്കെഡെ പട്ടികജാതി കമീഷനെ പരാതിയുമായി സമീപിച്ചത്. ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസിൽ വാങ്കഡെ എട്ട് കോടി രൂപ കൈക്കൂലി വാങ്ങിച്ചു എന്നതടക്കം മറ്റ് ആരോപണങ്ങളും വാങ്കഡെ നേരിടുന്നുണ്ട്.
മുംബൈ മയക്കുമരുന്ന് കേസില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് എൻ.സി.ബി ഓഫിസര്‍ വാങ്കെഡെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നത്. ശിവസേന, എൻ.സി.പി നേതാക്കള്‍ വാങ്കെഡെക്ക് എതിരെ രംഗത്ത് എത്തിയപ്പോള്‍ പ്രതിരോധിച്ച് ബി.ജെ.പിയും രംഗത്ത് എത്തി. പിന്നാലെയാണ് ദേശീയ പട്ടികജാതി കമ്മീഷനും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ തിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.